സലീം അങ്ങാടിപ്പുറത്തിന് യാത്രയയപ്പ് നല്‍കി

സലീം അങ്ങാടിപ്പുറത്തിന് കെ.എം.സി.സി നല്‍കിയ യാത്രയയപ്പില്‍ വി.എം. അഷ്‌റഫ് ഉപഹാരം നല്‍കുന്നു.

റിയാദ് - 32 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന സലീം അങ്ങാടിപ്പുറത്തിന് മങ്കട നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നല്‍കി. നിയോജകമണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് കെ.ടി. അബൂബബക്കര്‍ മങ്കട അധ്യക്ഷത വഹിച്ചു.
മങ്കട, പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി  കമ്മിറ്റികളുടെ പ്രസിഡന്റായിരുന്ന സലീം അങ്ങാടിപ്പുറം നിലവില്‍ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ ചെയര്‍മാനാണ്. ജീവകാരുണ്യ കലാ കായിക രംഗത്ത് സജീവമായിരുന്നു.
യാത്രയയപ്പ് ചടങ്ങ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം സൗദി നാഷണല്‍ കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങരയും ന്യൂ സഫമക്ക പോളിക്ലിനിക് എം.ഡിയും മങ്കട സി.എച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാനുമായ വി.എം. അഷ്‌റഫും, പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് മജീദ് മണ്ണാര്‍മലയും കൈമാറി. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, സൗദി ദേശീയ കെ.എം.സി.സി കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കെ. കോയാമു ഹാജി, തേനുങ്ങല്‍ മുഹമ്മദ് കുട്ടി, മൊയ്തീന്‍ കോയ കല്ലമ്പാറ, അഡ്വ. അനീര്‍ ബാബു, സത്താര്‍ താമരത്ത്, ശിഹാബ് പള്ളിക്കര, മൊയ്തീന്‍കുട്ടി തെന്നല, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, ലത്തീഫ് തെച്ചി, സൈതലവി ഫൈസി പനങ്ങാങ്ങര, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി, ഷാഹിദ് മാസ്റ്റര്‍, ഷക്കീല്‍ തിരൂര്‍ക്കാട്, അഷ്‌റഫ് മൗലവി അല്‍ഖര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് പൂപ്പലം സ്വാഗതവും ഹംസത്ത് അലി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.


 

 

Latest News