ദുബായ് -പള്ളിയിലേക്ക് പോയ ദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഭാര്യ മരിച്ചു. തിരുവല്ല തട്ടാംപറമ്പില്‍ വര്‍ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസാണ്് (52) മരിച്ചത്. വര്‍ഗീസ് കോശിയെ (57) ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കു പോകുമ്പോള്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. വര്‍ഗീസ് കോശിയാണ് കാര്‍ ഓടിച്ചിരുന്നത്. റീജ സംഭവ സ്ഥലത്ത് തന്നെ രിച്ചു. 18 വര്‍ഷമായി ഇവര്‍ യു.എ.ഇയിലുണ്ട്.
പഠിക്കുമ്പോള്‍ സര്‍വകലാശാല ബാഡ്മിന്റന്‍ കളിക്കാരിയായിരുന്നു റീജ. കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
മകള്‍ ക്രിസ് ആന്‍ വര്‍ഗീസ് ദുബായിലുണ്ട്. മകന്‍ കെന്‍ കോശി വര്‍ഗീസ് വിദേശത്ത് പഠിക്കുന്നു. മരുമകന്‍: ഷോബിന്‍ വര്‍ഗീസ്.