അസമില്‍ വ്യാജമദ്യം കഴിച്ച് 32 മരണം; 50 പേര്‍ ആശുപത്രിയില്‍

ഗുവാഹത്തി- അസമില്‍ വ്യാജമദ്യം കഴിച്ച് ഒമ്പത് സ്ത്രീകളടക്കം 32 തോട്ടം തൊഴിലാളികള്‍ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 50 പേരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗുവാഹത്തിയില്‍നിന്ന് 310 കി.മീ അകലെ ഗോരാഘട്ടിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കയാണെന്നും മരണസംഖ്യ കൂടുമെന്നും പോലീസ് പറഞ്ഞു.
വ്യാജമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യജമദ്യം കഴിച്ച് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി നൂറിലേറെ പേര്‍ മരിച്ചത് രണ്ടാഴ്ച മുമ്പാണ്.

 

Latest News