സിനിമാ സെറ്റില്‍ ക്യൂ നിന്ന കുടിയന്‍മാര്‍ ശശിയായി 

ആലപ്പുഴ: എത്ര ഒറ്റപ്പെട്ട പ്രദേശമാണെങ്കിലും ബീവറേജ് എന്ന ബോര്‍ഡ് കണ്ടാല്‍ അവിടം ജനസമുദ്രമാകുന്ന സ്ഥിതിയാണ് കേരളത്തില്‍. ബീവറേജിന് മുന്നിലെ അച്ചടക്കവും നീണ്ട ക്യൂവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നില്‍ വമ്പന്‍ വരി നിന്ന കുടിയ•ാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. 
ആലപ്പുഴ പാതിരപ്പള്ളിയില്‍ ദേശീയപാതയോരത്ത് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത് കണ്ടു കുടിയന്‍മാര്‍ വരി നില്‍ക്കുകയായിരുന്നു. ഒടുവിലത് നീണ്ട ക്യൂവായി. അവസാനം സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റാണ് ഈ ബീവറേജ് എന്ന് മനസിലായതോടെ വരിനിന്നവര്‍ ഷൂട്ടിങ് കാര്യം അന്വേഷിക്കാന്‍ പോലും മിനക്കെടാതെ ഇളിഭ്യരായി സ്ഥലം വിടുകയായിരുന്നു.
ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിനായാണ് ബീവറേജ് ഷോപ്പിന്റെ സെറ്റിട്ടത്. പാതിരപ്പള്ളി ജംഗ്ഷനു സമീപം പൂട്ടിക്കിടന്ന കടയാണ് അണിയറ പ്രവര്‍ത്തകര്‍ ബീവറേജാക്കി മാറ്റിയത്. സിനിമാ സംഘത്തെ ചീത്തവിളിച്ചാണ് വലിയൊരു വിഭാഗം പിരിഞ്ഞുപോയത്.


 

Latest News