ലണ്ടന്‍ ബ്രിഡ് ജില്‍ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമം


ലണ്ടന്‍- ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാരെ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രത. നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നിരവധി പേരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. ലണ്ടന്‍ ബ്രിഡ്ജിനു സമീപത്തെ മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ അടച്ചതായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി അറിയിച്ചു. അക്രമികള്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിച്ചതായും വെടിയൊച്ച കേട്ടതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രധാനമന്ത്രി തെരേസ മേ ഇന്ന് സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഭീകരാക്രമണമാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

Latest News