തലശ്ശേരി- അണ്ടലൂര്‍ കാവുതിറ ഉത്സവം കണ്ട് മകനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അമ്മ റോഡില്‍ തലയടിച്ച് വീണ് മരിച്ചു. കൂത്തുപറമ്പിനടുത്ത കൈതേരിയിലെ മഠപ്പരച്ചാലില്‍ ശ്രീജ (42)യാണ് മരിച്ചത്. സൗദിയില്‍ ജോലിയുള്ള പവിത്രന്റെ ഭാര്യയാണ് ശ്രീജ. മകന്‍ അഭിജിത്തിനൊപ്പം കാവില്‍ നിന്ന് തിരികെ പരിചിതമല്ലാത്ത റോഡില്‍ കൂടി അര്‍ധരാത്രിയില്‍ പോകുന്നതിനിടയില്‍ ഇരുവരും സഞ്ചരിച്ച ബൈക്ക് പിണറായി കായലോട് കേളാലൂര്‍ സ്‌കൂള്‍ റോഡിലെ വരമ്പില്‍ കയറി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്നും ശ്രീജ പിടിവിട്ട് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. മക്കള്‍: അഭിജിത്ത് (വിദ്യാര്‍ഥി), അപര്‍ണ (ലാബ് ടെക്‌നീഷ്യന്‍ കൂത്തുപറമ്പ്). സഹോദരങ്ങള്‍: ശ്രിനി, പ്രീജ.