ഖത്തര്‍ കപ്പലുകള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല; വാര്‍ത്ത യുഎഇ തള്ളി

അബുദബി- യുഎഇ തുറമുഖങ്ങളില്‍ ഖത്തറില്‍ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും ഉള്ള വിലക്ക് നീക്കിയെന്ന പ്രചാരണം തെറ്റാണെന്ന് യുഎഇ വ്യക്തമാക്കി. ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്നും യുഎഇ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി-ലാന്‍ഡ് ആന്റ് മാരിടൈം അറിയിച്ചു. ഖത്തറില്‍ നിന്ന് കടല്‍ മാര്‍ഗവും കര മാര്‍ഗവുമുള്ള അതിര്‍ത്തികടന്നുള്ള ചരക്കു നീക്കം സംബന്ധിച്ച നയത്തില്‍ മാറ്റമില്ല. ഇതിനു വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാന രഹിതവുമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ഗതാഗത നിയന്ത്രണം അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഇതും സംബന്ധി ഏതൊരു വിവരവും അതോറിറ്റി മാത്രമാണ് നല്‍കുന്നതെന്നും മറ്റാര്‍ക്കും ഇതിനുള്ള അധികാരമില്ലെന്നും ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
 

Latest News