ന്യൂദൽഹി- ഇന്ത്യയിൽനിന്നുള്ള ഹജ് ക്വാട്ട രണ്ടു ലക്ഷമായി ഉയർത്തി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇത് സംബന്ധിച്ച അനുമതി നൽകിയതായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇതാദ്യമായാണ് ഹജ് ക്വാട്ട രണ്ടു ലക്ഷത്തിലെത്തുന്നത്. നിലവിൽ 1.75 ലക്ഷമാണ് ഇന്ത്യയുടെ ഹജ് ക്വാട്ട.