മൂന്നുതരം മരുന്നുകള്‍ യു.എ.ഇ നിരോധിച്ചു

ദുബായ്-  മൂന്നുതരം മരുന്നുകള്‍ക്ക് യുഎഇയില്‍ നിരോധനം. നസ്തി, ലപ്പേഡ് മിറക്കിള്‍ ഹണി, ഫെസ്റ്റല്‍ എന്നീ മരുന്നുകളാണ് പിന്‍വലിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിങ് ഡിപ്പാര്‍ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി ഡോ.അമിന്‍ ഹുസൈന്‍ അല്‍ അമിരിയുടെ കുറുപ്പില്‍ വ്യക്തമാക്കി.

ലൈംഗികോത്തേജന ഗുളികകളും ദഹനസഹായി ഗുളികകളുമാണിത്്. രക്തസമ്മര്‍ദ്ദം പെട്ടെന്നു താഴ്ന്നുപോകും എന്നതാണ് ഇതിന്റെ അപകടം. ചൂണ്ടിക്കാട്ടി നിരോധിച്ചത്. പേരു വെളിപ്പെടുത്താത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് മരുന്നു നിര്‍മിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.
ഹെര്‍ബല്‍ എന്നൊക്കെ കുറിച്ചിട്ടുണ്ടെങ്കിലും തിയോസില്‍ഡനാഫില്‍ എന്ന രാസവസ്തുവാണ് അടങ്ങിയിരിക്കുന്നതെന്ന് കുറുപ്പില്‍ ചൂണ്ടിക്കാട്ടി.

 

Latest News