മലപ്പുറം- ആറു ദിവസങ്ങളിലായി നടക്കുന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. വിവിധ തലമുറകളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്.
അഭിമാനകരമായ അസ്തിത്വം എഴുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ ജില്ലാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാർച്ച് 10 ന് ആരംഭിച്ച കാമ്പയിന്റെ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനം പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയതങ്ങളുടെ പേരിലുള്ള വേദിയാണ് നടക്കുന്നത്.
ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി, ദേശീയ ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, ദേശീയ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, അഡ്വ. പി എം എ സലാം, അബ്ദുറഹിമാൻ രണ്ടത്താണി, എം എൽ എമാരായ അഡ്വ. എൻ ഷംസുദ്ദീൻ, അഡ്വ. കെ എൻ എ ഖാദർ, അഡ്വ. എം ഉമ്മർ, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ, കൊളത്തൂർ ടി മുഹമ്മദ് മൗലവി, കുറുക്കോളി മൊയ്തീൻ, അഡ്വ. എൻ സൂപ്പി, അഡ്വ. എം റഹ്മത്തുള്ള അഷ്റഫ് കോക്കൂർ, എം കെ ബാവ, എം എ ഖാദർ, എം അബ്ദുള്ളക്കുട്ടി, പി എ റഷീദ്, സി മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മായിൽ പി മൂത്തേടം, പി കെ സി അബ്ദുറഹിമാൻ, കെഎം അബ്ദുൽ ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി, വണ്ടൂർ കെ ഹൈദരലി, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അൻവർ മുള്ളമ്പാറ, കെ ടി അഷ്റഫ്, ടി പി ഹാരിസ് എന്നിവർ സംബന്ധിച്ചു. തലമുറ സംഗമം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു.സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി , സി പി സെയ്തലവി എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് സാംസ്‌കാരിക സദസ്സ് അഡ്വ. എം ഉമർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ ഖാഇദെമില്ലത്ത് നഗറിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുവനീർ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കും. ദൽഹി മൈനോറിറ്റി കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ് ലാം മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളിൽ ടി.എ അഹമ്മദ് കബീർ എം.എൽ.എ, അഡ്വ. കെ.എൻ.എ ഖാദർ, പി.എം സാദിഖലി, റാഷിദ് ഗസ്സാലി എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴു മണിക്ക് സാംസ്‌കാരിക സായാഹ്നം നടക്കും. നാളെ വിദ്യാർഥി സമ്മേളനം, പ്രവാസി സമ്മേളനം, ഉലമാ ഉമറാ കോൺഫറൻസ് എന്നിവ നടക്കും.






