മുംബൈ: ഇന്ദ്ര കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍. ജമ്മുകശ്മീര്‍ അവന്തിപ്പോറയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകരുടെ ഈ തീരുമാന0. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ചിത്രത്തിലെ നായകന്‍ കൂടിയായ അജയ് ദേവ്ഗണ്‍ സാമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
2011ലെ ഡബിള്‍ ബാരല്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് ആണ് തീയേറ്ററില്‍ എത്തുന്നത്. മാധുരി ദീക്ഷിത്, അനില്‍ കപ്പൂര്‍, റിതേഷ് ദേശ്മുഖ്, ഇഷ ഗുപ്ത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് റോഷിന്‍ ആണ്. അതേസമയം, കഴിഞ്ഞ വാരം 'ഗലി ബോയ്' എന്ന ബോളിവുഡ് ചിത്രം പാകിസ്ഥാനില്‍ റിലീസ് ചെയ്തിരുന്നു.






