Sorry, you need to enable JavaScript to visit this website.

സല്ലു അമ്മയ്ക്ക് നല്‍കിയ  സര്‍പ്രൈസ് ഗിഫ്റ്റ് ആഡംബര കാര്‍ 

മുംബൈ: ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ റേഞ്ച് റോവര്‍  ലോംഗ് വീല്‍ബേസ് അമ്മയ്ക്ക് സമ്മാനമായി നല്‍കി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍.
നിത്യോപയോഗത്തിനായി ചെറിയ കാര്‍ വാങ്ങാനൊരുങ്ങിയ അമ്മയ്ക്ക് സല്‍മാന്‍ സര്‍പ്രൈസായാണ് റേഞ്ച് റോവര്‍ സമ്മാനിച്ചത്. തന്റെ  അമ്മയുടെ ഇഷ്ടം തിരിച്ചറിഞ്ഞ് വെള്ള നിറത്തിലുള്ള വാഹനമെടുത്ത്, ഇഷ്ട നമ്പറായ 2727ഉം നല്‍കിയാണ് വീട്ടിലെത്തിച്ചത്. 
ലാന്‍ഡ് റോവര്‍ എക്‌സ്‌റ്റെന്റഡ് വീല്‍ബേസിന്റെ  3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിന്‍ പതിപ്പാണ് സല്‍മാന്‍ അമ്മയ്ക്കായി വാങ്ങിയത്. 
255 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 8.3 സെക്കന്റുകള്‍ മാത്രം മതി ഈ വാഹനത്തിന്.  
മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ വാഹനം കുതിക്കും. 5.2 മീറ്റര്‍ നീളമുള്ള എസ്‌യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ്. ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എസ്‌യുവി വാഹനങ്ങളുടെ വലിയ നിരതന്നെ സല്‍മാന്‍ ഖാന് സ്വന്തമായുണ്ട്. 
ബെല്‍സ് എസ്‌ക്ലാസ്, റേഞ്ച് റോവര്‍, ബെന്‍സ് ജിഎല്‍ഇ, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, മാരുതി സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള സാധാരണ കാറുകളാണ് സല്‍മാന്‍  ഖാന്‍ ഉപയോഗിച്ചിരുന്നത്.

Latest News