Sorry, you need to enable JavaScript to visit this website.

വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി വീണ്ടും ക്യാമറക്ക് മുമ്പില്‍ 

കൊച്ചി: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് ഈ ശുഭവാര്‍ത്ത അറിയിച്ചത്. ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാകും ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ എത്തുക. അടുത്തവര്‍ഷം സിനിമയിലും ജഗതി അഭിനയിക്കുമെന്ന് രാജ്കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്.
ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്പനിയാണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. 2012 മാര്‍ച്ച് മാസം കോഴിക്കോട് തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Latest News