ബ്രൂണോ ഗാന്‍സ് അന്തരിച്ചു 

സൂറിച്ച്, സ്വിറ്റ്‌സര്‍ലാന്‍ഡ്: ഡൗണ്‍ഫോള്‍ എന്ന ചിത്രത്തില്‍ ഹിറ്റ്‌ലറായെത്തി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടന്‍ ബ്രൂണോ ഗാന്‍സ് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു.
സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ചില്‍ ജനിച്ച ബ്രൂണോ ഗാന്‍സ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയ ജീവിതം തുടങ്ങുന്നത്. നൂറോളം ചിത്രങ്ങളില്‍ വേഷമിടുകയും അഭിനയരംഗത്ത് ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

Latest News