Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഫി വിത്ത് ബി.ജെ.പി

  • 'കോഫി വിത്ത് കരൺ' സ്റ്റൈലിൽ തുറന്ന സംവാദം അടുത്ത മാസം മുതൽ

പ്രശസ്ത ടി.വി ടോക് ഷോ 'കോഫി വിത്ത് കരൺ' ശൈലിയിൽ തുറന്ന സംവാദത്തിന് അവസരമൊരുക്കി യുവജനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പദ്ധതി തയാറാക്കി. നമോ യുവ കണക്റ്റ് എന്ന പേരിൽ ടൗൺ ഹാൾ സംവാദത്തിന്റെ രീതിയിലുള്ള ഷോയിൽ വിവിധ മേഖലയിലെ യുവനേതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ചെയ്യുക. വിജയലക്ഷ്യ 2019 എന്ന പേരിൽ ഭാരതീയ ജനതാ യുവമോർച്ച നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമാണ് ഇത്. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംവാദത്തിൽ പങ്കു ചേരും.  
യുവമോർച്ച ഇലക്ഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച ഒരു ഡസനോളം പരിപാടികളിലൊന്നാണ് ഇത്. യുവജനങ്ങളെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതികളുടെ പ്രചാരണമാണ് ഈ ടോക്ക് ഷോകളുടെ പ്രധാന ഉദ്ദേശ്യം. നമോ യുവ കണക്റ്റിൽ ഒരു വിദഗ്ധൻ യുവജനങ്ങളുടെ ജീവിതവും അഭിലാഷവും ലക്ഷ്യപ്രാപ്തിക്കു മുന്നിൽ അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചർച്ച ചെയ്യുക. മോഡി സർക്കാരിന്റെ പ്രവർത്തനങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ ഗുണകരമായി സ്വാധീനിക്കുന്നു എന്നും സംവാദം ചർച്ച ചെയ്യും. സ്‌പോർട്‌സ്, സ്റ്റാർടപ്‌സ്, മെഡിക്കൽ, ലീഗൽ തുടങ്ങി വിവിധ മേഖലകളിൽ വിജയം വരിച്ചവരായിരിക്കും ഷോയിൽ പങ്കെടുക്കുക. 
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലായിരിക്കും ഷോ സംഘടിപ്പിക്കുക. സോഷ്യൽ മീഡിയയിലൂടെയും യുവമോർച്ചാ ട്വിറ്റർ ഹാന്റിൽ വഴിയും മറ്റു വെബ്‌സൈറ്റുകൾ വഴിയും ഷോ പൊതുജനങ്ങളിലെത്തിക്കും. യുവമോർച്ച ഇപ്പോൾ തന്നെ 'മോഡി വൺസ്‌മോർ' എന്ന സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നുണ്ട്. 
'നമോ യുവ വളണ്ടിയർ നെറ്റ്‌വർക്ക'് എന്ന പേരിൽ മുഴുസമയ പ്രവർത്തനത്തിന് തയാറാവുന്നവരെ ആകർഷിക്കാനും 'നാഷൻ വിത്ത് നമോ' എന്ന പേരിൽ എഴുത്തുകാരുടെ സംഗമത്തിനും യുവമോർച്ച പദ്ധതി തയാരാക്കി. കമൽ യുവമഹോത്സവം, വിജയലക്ഷ്യ യുവ സമ്മേളനം തുടങ്ങിയ പേരിലും പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. 
 

Latest News