അബുദാബി- റഷ്യയില്‍ പോകാന്‍ യു.എ.ഇ പൗരന്മാര്‍ക്ക് ഇനി മുന്‍കൂര്‍ വിസയുടെ ആവശ്യമില്ല. ഞായറാഴ്ച മുതല്‍ ഈ ചട്ടം നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ ഒപ്പുവെച്ച കരാറനുസരിച്ചാണ് മുന്‍കൂര്‍ വിസ സമ്പ്രദായം ഇല്ലാതായത്. യു.എ.ഇയും റഷ്യയും തമ്മിലുള്ള മികച്ച ബന്ധങ്ങളുടെ തെളിവാണ് പുതിയ തീരുമാനമെന്ന് യു.എ.ഇ പറഞ്ഞു.