Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വന്ധ്യതാ നിരക്ക് കൂടുന്നു


മസ്കത്ത്- ഒമാനില്‍ വന്ധ്യതാ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. അഞ്ചില്‍ ഒരു ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നതില്‍ തടസ്സം നേരിടുന്നതായാണ് പുതിയ കണക്കുകള്‍.
1988 ല്‍ ഒരു സ്ത്രീക്ക് 8.66 എന്ന നിരക്കിലായിരുന്നു ഗര്‍ഭധാരണ നിരക്കെങ്കില്‍ ഇപ്പോഴത് 3.3 എന്നതിലേക്ക് ചുരുങ്ങിയിരിക്കുന്നതായി ഒമാന്‍ മാധ്യമങ്ങള്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെ കുറവ്.
കരിയര്‍ സാധ്യതകള്‍ക്കായി പ്രസവം വൈകിപ്പിക്കുന്നതും താമസിച്ചുള്ള വിവാഹങ്ങളുമാണ് വന്ധ്യതക്ക് പ്രധാനകാരണങ്ങളെന്ന് ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ വിദഗ്ധര്‍ പറയുന്നു. പുകവലി, അമിത വണ്ണം, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ എന്നിവയും ഇതിന് കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

 

Latest News