ദുബായ്- ഏറ്റവും കൂടുതല്‍ ആളുകളെ പ്രകൃതി ദുരന്ത ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിച്ചതിന് ദുബായ് പോലീസിന് ഗിന്നസ് ലോക റെക്കോര്‍ഡ്. 1797 പേരാണ് ക്ലാസില്‍ പങ്കെടുത്തത്. നേരത്തെ അമേരിക്കയ്ക്കായിരുന്നു ഈ വിഭാഗത്തില്‍ റെക്കോര്‍ഡ്. അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ഓപറേഷന്‍സ് മുഹമ്മദ് സെയിഫ് അല്‍ സഫിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രൊജക്ട് മാനേജര്‍ സാമര്‍ ഖല്ലൂഫില്നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ നിര്‍ദേശപ്രകാരം ദുബായ് പൊലീസിലെ ജനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് ഓപറേഷനല്‍ െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗമാണ് ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ ക്ലാസ് സംഘടിപ്പിച്ചത്.