വേഗനിയന്ത്രണത്തിന് റാസല്‍ഖൈമ റോഡുകളില്‍ 15 റഡാറുകള്‍


റാസല്‍ ഖൈമ- അതിവേഗം മൂലമുള്ള അപകടങ്ങളും നിയമലംഘനങ്ങളും വര്‍ധിച്ചതോടെ, നിയന്ത്രണമേര്‍പ്പെടുത്തി റാസല്‍ഖൈമ സര്‍ക്കാര്‍. 15 പുതിയ റഡാറുകള്‍ റോഡുകളില്‍ സ്ഥാപിച്ചു. നാലു മാസത്തിനിടെ 738 അമിതവേഗ കേസുകള്‍ ട്രാഫിക് പോലീസ് പിടികൂടിയതിന് പിന്നാലെയാണ് ഈ നടപടി.
പൊതുവേ തിരക്കുകുറഞ്ഞ റാസല്‍ഖൈമ റോഡുകളില്‍കൂടി പറക്കുന്ന ഡ്രൈവര്‍മാര്‍ നിരവധിയാണ്. ഇത് അവര്‍ക്ക് മാത്രമല്ല, മറ്റു യാത്രക്കാര്‍ക്കും അപകടം വരുത്തിവെക്കുന്നു. ഏറ്റവും കൂടുതല്‍ ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അമിത വേഗത്തെക്കുറിച്ചാണ്. പുതിയ റഡാറുകള്‍ വേഗം നിയന്ത്രിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

 

Latest News