ഖത്തറില്‍ ആറ് ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് കൂടും

ദോഹ- ഖത്തറിലെ 28 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ 3 മുതല്‍ 10 ശതമാനം വരെ ഫീസ് വര്‍ധപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യന്‍ സ്കൂളുകളും ഇതിലുള്‍പ്പെടുന്നു.
ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, നോബിള്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍, അല്‍ വക്രയിലും സലാത്തയിലും ഓള്‍ഡ് എയര്‍പോര്‍ട്ടിനു സമീപത്തുമുള്ള ഭവന്‍സ് പബ്ലിക് സ്കൂളുകള്‍ എന്നിവയാണ് ഫീസ് വര്‍ധനക്ക് അനുമതി ലഭിച്ച ഇന്ത്യന്‍ സ്കൂളുകള്‍.

നിലവിലുള്ള ട്യൂഷന്‍ ഫീസിലാണ് വര്‍ധന വരുക. സ്കൂളുകളുടെ ധനസ്ഥിതി റിപ്പോര്‍ട്ട്, വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വരുത്തിയ മികവ്, വരുമാനക്കമ്മി, സ്കൂള്‍ ബില്‍ഡിങ് നവീകരണം, നിര്‍മാണം, വാടകകെട്ടിടത്തിലാണോ സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ഫീസ് വര്‍ധനക്ക് അനുമതി നല്‍കുന്നതെന്ന് െ്രെപവറ്റ് സ്കൂള്‍സ് ലൈസന്‍സിങ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി പറഞ്ഞു. കിന്റര്‍ഗാര്‍ടനുകള്‍ ഉള്‍പ്പെടെ 15 സ്കൂളുകള്‍ക്ക് മൂന്നു ശതമാനവും രണ്ടു സ്കൂളുകള്‍ക്കു പത്ത് ശതമാനവുമാണ് വര്‍ധന.

 

 

Latest News