കറാച്ചി- പാക്കിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് ബൈക്കോടിച്ച് എയര്‍പോര്‍ട്ടിനകത്തേക്കു കയറ്റിയത് യാത്രക്കാർക്കിടയില്‍ സുരക്ഷാ ഭീതി പരത്തി. ശനിയാഴ്ച കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലെ പുറപ്പെടല്‍ ടെര്‍മിനലിലാണ് സംഭവം. ഫ്രഞ്ച്-പാക് പൗരത്വമുള്ള ആദില്‍ റഹമാന്‍ എന്ന യുവാവാണ് സുരക്ഷാ വേലികള്‍ മറികടന്ന് ബൈക്കിലെത്തിയത്. സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇയാളെ നാടകീയമായി തടഞ്ഞു കീഴ്‌പ്പെടുത്തി. ആദില്‍ റഹ്മാന് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. ഇദ്ദേഹം ലഹരിയിലായിരുന്നതായും മറ്റൊരു റിപോര്‍ട്ടുണ്ട്. ബൈക്കോടിച്ചെത്തിയ ആദിലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ് കീഴ്‌പ്പെടുത്തിയ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Guy brings a motorbike to the airport. Perhaps he doesn’t trust the airlines to fly him quicker than his two-wheeler! The security’s response post event is surreal. pic.twitter.com/QXNLsWCpYB
— Syed Talat Hussain (@TalatHussain12) February 16, 2019






