Sorry, you need to enable JavaScript to visit this website.

റസൂല്‍ പൂക്കുട്ടി ബോളിവുഡ് സംവിധായകനാവുന്നു 

മുംബൈ-ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു. ബോളിവുഡിലാണ് റസൂലിന്റെ കന്നിചിത്രം . 'സര്‍പകല്‍' എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. 'രംഗ് ദേ ബസന്തി'യുടെ തിരക്കഥ ഒരുക്കിയ കമലേഷ് പാണ്ഡെയാണ് 'സര്‍പകലി'നായി തിരക്കഥ ഒരുക്കുന്നത്.
ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നു സൂചനയുണ്ട്. ഫെബ്രുവരി 24 ന് നടക്കുന്ന ഓസ്‌കാര്‍ ചടങ്ങില്‍ റസൂലും പങ്കെടുക്കും.
2009 ലാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ ലഭിച്ചത്. 'സ്ലം ഡോഗ് മില്യണയര്‍ ' എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിനാണ് പുരസ്‌കാരം ലഭിച്ചത്. രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ 2.0 എന്ന ചിത്രമാണ് റസൂല്‍ ശബ്ദമിശ്രണം നിര്‍വഹിച്ച ഏറ്റവും ചിത്രങ്ങളിലൊന്ന്. 
വികെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'പ്രാണ'യുടെ സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചതും റസൂല്‍ പൂക്കുട്ടി ആയിരുന്നു. റസൂല്‍ ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റില്‍ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയായിരുന്നു 'പ്രാണ'.

Latest News