Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരാക്രമണം: ദു:ഖം പങ്കു വെച്ച്  സിനിമാ താരങ്ങള്‍  

കൊച്ചി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാ•ാര്‍ക്ക് അനുശോചനം അറിയിച്ച് ദക്ഷിണേന്ത്യന്‍  സിനിമാ ലോകം. 
'രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാ•ാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നു പോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'അവര്‍ ഇല്ലാതായത് നമ്മള്‍ ഉണ്ടായിരിക്കാന്‍ വേണ്ടിയാണ്. അവര്‍ അപ്പോഴും ഉണര്‍ന്നിരുന്നത് നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടിയാണ്. 44 കുടുംബങ്ങള്‍ക്ക് നാഥനില്ലായതായത് ഈ രാജ്യം അനാഥമാകാതിരിക്കാന്‍ വേണ്ടിയുള്ള യാത്രക്കിടയിലാണ്.... കശ്മീരില്‍ വീരമൃത്യു വരിച്ച ജവാ•ാര്‍ക്ക് കണ്ണീരോടെ സല്യൂട്ട്' മഞ്ജു വാര്യര്‍ കുറിച്ചു. 

Latest News