അഡാര്‍ ലവ് തമിഴ് റോക്കേഴ്‌സ് ചോര്‍ത്തി 

ചെന്നൈ: ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം പുറത്തു വിട്ടിരുന്ന സമയത്ത് ഉണ്ടായ ഡിസ് ലൈക്ക് പ്രളയത്തിന് പിന്നാലെ അഡാര്‍ ലവ് ടീമിനെ 'ആക്രമിച്ചു' തമിഴ് റോക്കേഴ്‌സും. ഒമര്‍ ലുലു ചിത്രമായ അഡാര്‍ ലവ് ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സിനിമാമേഖലയ്ക്ക് കടുത്ത ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുന്ന തമിള്‍റോക്കേഴ്‌സ് ആണ് ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു. 
ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ചെറിയ ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതിലൂടെയാണ് അഡാര്‍ ലവ് ജനശ്രദ്ധ നേടുന്നത്. കണ്ണു ചിമ്മലിലൂടെ പ്രിയ വാര്യര്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടുകയും ബോളിവുഡില്‍ എത്തുകയും ചെയ്തു. പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍ .
കൗമരപ്രായത്തിലുള്ള കുട്ടികളുടെ കഥ പറയുന്ന ഒരു അഡാര്‍ ലവിനു അത്ര നല്ല പ്രതികരണങ്ങളല്ല ലഭിക്കുന്നത്. 


 

Latest News