ട്രേഡ് മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് സ്റ്റാംപിംഗ് ഒഴിവാക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി- ഉല്‍പാദക രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ട്രേഡ്മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് കുവൈത്തില്‍ എത്തിയതിനുശേഷമുള്ള സ്റ്റാംപിംഗ് ഒഴിവാക്കാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. മൂന്ന് കമ്പനികളെ സ്റ്റാംപിംഗില്‍നിന്ന് ഒഴിവാക്കി.

കൃത്യമായ പഠനത്തിനുശേഷം ഉല്‍പാദനം അതത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതാണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന എല്ലാ കമ്പനികള്‍ക്കും സ്റ്റാംപിംഗ്് ഒഴിവാക്കാനാണ് ആലോചന. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പ്രക്രിയയാണ് സ്റ്റാംപിംഗ്. അതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിലൂടെ വ്യാപാരികള്‍ക്ക് സമയം ലാഭിക്കാം. സ്റ്റാംപിംഗിനായി അപേക്ഷ നല്‍കി ചിലപ്പോള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരാറുണ്ട്.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ സ്റ്റാംപിംഗിനായി കെട്ടിക്കിടക്കുന്നത് നഷ്ടമുണ്ടാക്കുമെന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

 

Latest News