Sorry, you need to enable JavaScript to visit this website.

ഫുജൈറ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

 

ഫുജൈറ-  യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്് ഹമദ് ബിന്‍ മുഹമ്മദ് അശ്ശര്‍ഖി ഈ വര്‍ഷാവസാനം കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ഫുജൈറയില്‍ ഭരണാധികാരിയെ സന്ദര്‍ശിച്ചപ്പോഴാണ് പിണറായി അദ്ദേഹത്തെ കേരളത്തിലെ ക്ഷണിച്ചത്.

പിണറായിക്കും ഭാര്യ കമലയ്ക്കും ശൈഖ് ഹമദ് ഉച്ച വിരുന്ന് നല്‍കി. ഫുജൈറ ഭരണാധികാരിയുടെ കൊട്ടാരത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കേരളവുമായി അടുത്ത ബന്ധമാണുള്ളതെന്ന് ഫുജൈറ ഭരണാധികാരി പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ വിപുല്‍, പ്രമുഖ വ്യവസായി എം.എ. യൂസഫലി, എം.എ. അഷ്‌റഫ്, ഷംസീര്‍ വയലില്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

Latest News