Sorry, you need to enable JavaScript to visit this website.

വിവാഹം കഴിക്കില്ല-സായി പല്ലവി 

പ്രേമം എന്ന ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി കേരളക്കരയും തമിഴകവും കടന്നും പേരും പ്രശസ്തിയും നേടി. 
ഫിദ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും ഹിറ്റാണ് ഇപ്പോള്‍ സായി പല്ലവി. സായി പല്ലവിയെ കുറിച്ച് പറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് നൂറ് നാവണത്രേ. അത്രയേറെ ഡൗണ്‍ ടു ഏര്‍ത്ത് ആണ് സായി പല്ലവി എന്നാണ് എല്ലാവരുടെയും അഭിപ്രായം.
മറ്റുള്ളവരുടെ സങ്കടങ്ങള്‍ സായി പല്ലവിയെ പെട്ടന്ന് അലിയിച്ച് ഇല്ലാതെയാക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചുനല്‍കിയത്. 
ഇപ്പോഴത്തെ വിഷയം ഇതൊന്നുമല്ല കേട്ടോ. സായി പല്ലവി സഹപ്രവര്‍ത്തകരെയും സിനിമാ ആരാധകരെയും മാത്രമല്ല സ്വന്തം അച്ഛനമമ്മമാര്‍ക്കും വേണ്ടിയും മനസ്സ് നിറയുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കാറുണ്ട് എന്നതാണ്. അത്തരമൊരു തീരുമാനം ഒരു അഭിമുഖത്തിലൂടെ നടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ ഡോക്ടര്‍ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്. 
വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദര•ാര്‍ ഇല്ല. ഒരു സഹോദരി മാത്രമാണുള്ളത് അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനം.

Latest News