ഒമാനില്‍ 200 വിദേശി നഴ്‌സുമാരെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നു

മസ്‌കത്ത്- ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ഇരുന്നൂറോളം വിദേശി നഴ്‌സുമാരെ പിരിച്ചുവിടും. ഇവര്‍ക്ക് പകരമായി ഒമാനി നഴ്‌സുമാരെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബുറൈമി, ഖസബ്, ജലാന്‍ ബനി ബു അലി, സോഹാര്‍, ഹൈമ, ഖൂല, ബൗഷര്‍, റോയല്‍ ആശുപത്രി എന്നിവിടങ്ങളിലായിരിക്കും പുതിയ നഴ്‌സുമാരെ നിയമിക്കുക.
മാര്‍ച്ച് മൂന്ന് മുതല്‍ 14 വരെ താല്‍പര്യമുള്ള ഒമാനി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

 

Latest News