Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതാ പൈലറ്റുമാരെ നിയമിക്കില്ല; നീക്കത്തിൽനിന്ന് സൗദിയ പിന്മാറി 

റിയാദ് - സൗദി വനിതകളെ പൈലറ്റുമാരും കോ-പൈലറ്റുമാരും ആയി നിയമിക്കുന്നതിനുള്ള നീക്കത്തിൽനിന്ന് സൗദിയ പിന്മാറി. പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സ്‌കോളർഷിപ്പോടെ അമേരിക്കയിലേക്കും കാനഡയിലേക്കും അയക്കുന്നതിന് 30 സൗദി യുവതികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സൗദിയ ആരംഭിച്ചിരുന്നു.
 കിംഗ് സൽമാൻ സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി 30 വനിതകളെ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് വിദേശങ്ങളിലേക്ക് അയക്കാനായിരുന്നു പരിപാടി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സൗദി യുവതികളെ സ്‌കോളർഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് സൗദിയ പ്രസ്താവനയിൽ പറഞ്ഞു. 
പൈലറ്റ് ലൈസൻസ് ലഭിച്ച നിരവധി സൗദി യുവാക്കളുണ്ട്. നിരവധി സൗദി യുവാക്കളെ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സ്‌കോളർഷിപ്പോടെ വിദേശങ്ങളിലേക്ക് അയച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് സൗദി യുവതികളെ വിദേശങ്ങളിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. 
ശരീഅത്ത് വ്യവസ്ഥകൾക്ക് അനുസൃതമായി സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് സൗദിയ എന്നും മുൻനിരയിലുണ്ട്. ഫിനാൻസ്, ഐ.ടി, ബുക്കിംഗ് കോൾ സെന്റർ, കാറ്ററിംഗ് അടക്കമുള്ള മേഖലകളിൽ സൗദി വനിതകൾക്ക് കമ്പനി നിയമനം നൽകിയിട്ടുണ്ട്. ഇവർ കഴിവുകൾ തെളിയിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. സൗദിയയിൽ നിലവിൽ 500 ഓളം സൗദി വനിതകൾ ജോലി ചെയ്യുന്നുണ്ട്. 
ഏവിയേഷൻ സയൻസ് പഠിക്കുന്നതിന് ഈ വർഷം 331 വിദ്യാർഥികളെ സ്‌കോളർഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കുമെന്ന് സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ സ്ഥിരീകരിച്ചു. ഏവിയേഷൻ സയൻസിൽ ബാച്ചിലർ ബിരുദം പൂർത്തിയാക്കിയ 143 ട്രെയിനികളെ കൊമേഴ്‌സ്യൽ ഏവിയേഷൻ ലൈസൻസും ഡിപ്ലോമയും നേടുന്നതിന് സ്‌കോളർഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കും. ഏവിയേഷൻ എൻജിനീയറിംഗ്, എൻജിൻ മെയിന്റനൻസ്, ഇലക്‌ട്രോണിക് സിസ്റ്റം, സെക്യൂരിറ്റി സിസ്റ്റം എന്നിവ പഠിക്കുന്നതിന് 278 വിദ്യാർഥികളെയും ഈ വർഷം വിദേശങ്ങളിലേക്ക് അയക്കും. എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സ് പഠിക്കുന്നതിന് ആറു വിദ്യാർഥികളെയും സൗദിയ വിദേശങ്ങളിലേക്ക് അയക്കും.  
സൗദിയയിലെ ഫിനാൻസ്, ഐ.ടി, കസ്റ്റമർ റിലേഷൻസ്, ബുക്കിംഗ് സെന്റർ, സെയിൽസ് ഓഫീസുകൾ, സൗദിയ കാറ്ററിംഗ് കമ്പനി, ഫുർസാൻ ലോഞ്ചുകൾ എന്നിവിടങ്ങളിലെല്ലാം സൗദി വനിതകൾ നല്ല നിലയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. വൈകാതെ എയർപോർട്ടുകളിൽ യാത്രക്കാർക്ക് സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിലും വനിതാ ജീവനക്കാരെ സൗദിയ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. 
 

Latest News