ഷാര്‍ജയില്‍ വാഹനാപകടം: വിസിറ്റ് വിസയിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു

ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിക്കുകയും ഒമ്പതു വയസ്സായ കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട എസ്‌യുവി പലതവണ മറിയുകയായിരുന്നു. ഷാര്‍ജയിലേക്ക് വരുമ്പോള്‍ രാത്രി 10.40ന്  നസ്‌വിയിലാണ് അപകടം. മരിച്ച ദമ്പതികളുടെ മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലാണ്. പരിക്കേറ്റവരെ അല്‍ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസിറ്റ് വിസയിലെത്തിയ 46 കാരനും 41 കാരിയുമാണ് മരിച്ചത്.

 

Latest News