പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശഫീഖ് ഖാസിമി ഒളിവില്‍; ലുക്കൗട്ട് നോട്ടീസിറക്കും

തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം തൊളിക്കോട്  മുന്‍ ഇമാം ശഫീഖ് അല്‍ ഖാസിമിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനം. മുന്‍കൂര്‍ ജാമ്യമത്തിനു ശ്രമിക്കുന്ന ഇമാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി പറഞ്ഞു.
പോക്‌സോ നിയമപ്രകാരം ഇമാമിനെതിരെ വിതുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന 15കാരിയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയെന്നാണ് കേസ്.  
ഇമാമിനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. പള്ളി ഇമാം സ്ഥാനത്തുനിന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഇമാം കൗണ്‍സിലില്‍നിന്നും
ഖാസസിമിയെ പുറത്താക്കിയിരുന്നു.
അതിനിടെ, ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ പീഡന ആരോപണം പെണ്‍കുട്ടി നിഷേധിച്ചതായി പറയുന്നു. കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

 

Latest News