യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം നിയമിതരായത് അരലക്ഷം പേര്‍


ദുബായ്- പോയ വര്‍ഷത്തെ ആദ്യ ഒമ്പതു മാസം യു.എ.ഇയിലെ കമ്പനികള്‍ നിയമിച്ചത് അമ്പതിനായിരം പേരെ. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 45,900 ഒഴിവുകളിലേക്കാണ് ജീവനക്കാരെത്തിയത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം കൂടുതലാണെന്നും യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തൊഴില്‍ വിപണിയിലെ മുഖ്യ ദാതാക്കള്‍ ദുബായ് ആണെന്നും കണക്കുകളില്‍ പറയുന്നു. നിര്‍മാണ മേഖലയിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുന്നത്. യു.എ.ഇയിലെ മൊത്തം തൊഴിലുകളിലെ മൂന്നിലൊന്നും ഈ മേഖലയിലാണ്.

 

Latest News