മക്കയില്‍ റെസ്റ്റോറന്റില്‍നിന്ന് ഷോക്കേറ്റ് ബാലന്‍ മരിച്ചു

മക്ക - ജുമൂമില്‍ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിനകത്തു വെച്ച് ഷോക്കേറ്റ് ബാലന്‍ മരിച്ചു. റെസ്റ്റോറന്റിന്റെ ഡോറില്‍നിന്നാണ് എട്ടു വയസുകാരന് ഷോക്കേറ്റത്.  ബാലനെ ഉടന്‍ തന്നെ ജുമൂം പോളിക്ലിനിക്കില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം മക്ക ഹിറാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി. സംഭവത്തില്‍ ജുമൂം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News