യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം


അബുദാബി- യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസമാക്കുന്നു. ഇതിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപേക്ഷ അസാധുവാകും. പുതിയതും പുതുക്കാനുമുള്ള എമിറേറ്റ്‌സ് ഐഡി കാര്‍ഡ് അപേക്ഷകളുടെ കാലാവധി 60 ദിവസം മാത്രമായിരിക്കും. കാര്‍ഡിന് അപേക്ഷിച്ചാല്‍ നടപടികളുടെ ഓരോ ഘട്ടത്തിലും മൊബൈല്‍ സന്ദേശം അയയ്ക്കും.

ഇതിന്റെ അടിസ്ഥാനത്തില്‍ വിസ നടപടികള്‍ വേഗത്തിലാക്കണം. കാലാവധി തീര്‍ന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ യഥാസമയം പുതുക്കാനും കൈപ്പറ്റാനും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സമയപരിധി പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തും. കാലാവധി തീര്‍ന്ന കാര്‍ഡുകള്‍ പുതുക്കാന്‍ 30 ദിവസം വൈകിയാല്‍ 20 ദിര്‍ഹമാണ് പിഴ. കാലതാമസം  കണക്കാക്കി ഇത് ആയിരം ദിര്‍ഹം വരെ ഉയരാം.
കാര്‍ഡ് കൈപ്പറ്റാനുള്ള സന്ദേശം ലഭിച്ചാല്‍ വിതരണ കേന്ദ്രമായ എമിറേറ്റ്‌സ് പോസ്റ്റില്‍ നിന്നു കൈപ്പറ്റണം. 90 ദിവസം കഴിഞ്ഞിട്ടും സ്വീകരിക്കാത്ത കാര്‍ഡുകള്‍ ഐഡി കാര്യാലയത്തിലേക്കു തിരിച്ചയക്കും.

 

Latest News