Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ  ബോംബെറിഞ്ഞ കേസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. മാടപ്പീടിക മാര്‍ക്കറ്റ് രാധാകൃഷ്ണ മഠത്തിന് സമീപം  അടക്കാക്കുനി വീട്ടില്‍ പി.എസ്  ശ്രീശാന്തി(24)നെയാണ് തലശ്ശേരി സി.ഐ എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം   യുവമോര്‍ച്ചാ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് പുന്നോല്‍ ശ്രീനിലയത്തില്‍ രഞ്ചന്റെ മകന്‍ സതീഷിനെ(25) ഈ കേസില്‍ അറസ്റ്റ ചെയ്തിരുന്നു. ഈ രണ്ട് പ്രതികള്‍ മാത്രമേ  എം.എല്‍.എയുടെ വീടിന് ബോംബെറിഞ്ഞ  കേസിലുള്ളൂവെന്ന് പോലീസ് പറഞ്ഞു്. ബൈക്കിലെത്തിയാണ് ഇരുവരും ബോംബെറിഞ്ഞിരുന്നത്.
ജനുവരി നാലിന് രാത്രി പത്ത് മണിയോടെയാണ് തലശ്ശേരി എം.എല്‍.എയായ എ.എന്‍ ഷംസീറിന്റെ മാടപ്പീടികയിലെ വീട്ടിന് നേരെ ബോംബേറ് നടന്നത.് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം.

 

Latest News