വാഹനത്തെ സ്‌നേഹിച്ച  പെണ്‍കുട്ടിയുടെ കരച്ചില്‍ വൈറലായി 

കൊച്ചി: വാഹനത്തെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
വീട്ടിലെ പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി നിര്‍ത്താതെ കരയുകയുന്നതാണ് വീഡിയോയില്‍. അച്ഛന്‍ രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ പകര്‍ത്തിയത് അച്ഛന്‍ തന്നെയാണ്. കരച്ചിലിനൊപ്പം വാഹനം വില്‍ക്കുന്ന തീരുമാനത്തില്‍ നിന്നും അച്ഛനെ പിന്തിരിപ്പിക്കാനും കുട്ടി ശ്രമിക്കുന്നുണ്ട്. ആര്‍ എക്‌സ് 100 വിറ്റിട്ട് ബുള്ളറ്റ് വാങ്ങാമെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞു കൊണ്ടുള്ള മകളുടെ മറുപടി. 

Latest News