മനാമ- ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് പ്രശസ്ത കവിയും പണ്ഡിതനും ഗാന രചയിതാവുമായ എസ്. രമേശന്‍ നായര്‍ക്ക് സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരള സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഹരിഹരലയം മന്നം ജയന്തി ആഘോഷത്തിലായിരുന്നു അവാര്‍ഡ് വിതരണം.
രാജ്യസഭാംഗവും സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു.
എസ്. രമേശന്‍ നായര്‍ 160ല്‍ പരം സിനിമകള്‍ക്കായി 700ല്‍ പരം ഗാനങ്ങളും 2000ലധികം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന ഗുരുപൗര്‍ണമി' എന്ന പുസ്തകത്തിന് 2018 ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വെണ്ണിക്കുളംഅവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, നാടക ഗാനരചനക്കുള്ളസംസ്ഥാന അവാര്‍ഡ് എന്നിങ്ങനെ അന്‍പതോളം ബഹുമതികള്‍ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.