ദുബായ് - വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശിനിയായ രഹന ജാസ്മിന് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2015 ല്‍ ദുബായ് മറീനാ മാളിന് സമീപത്താണ് വാഹനാപകടത്തില്‍ ഗുരുതരമായ പരുക്ക് പറ്റിയത്. കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ പോകുമ്പോഴായിരുന്നു അപകടം. തലക്കും മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ദുബായ് റാഷിദ് ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു ഏറെ ദിവസങ്ങള്‍ റഹന. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടി മരിച്ചിരുന്നു.
നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയയായ രഹന ഇപ്പോള്‍ നാട്ടിലാണ്. ചികിത്സ പൂര്‍ത്തിയായ ശേഷം ദുബായിലെ അഭിഭാഷകന്‍ അഡ്വ. ഷംസുദിന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു നഷ്ടപപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നു. അമ്പതു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബായ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി ഏഴു ലക്ഷം ദിര്‍ഹവും 9 സതമാനം പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എതിര്‍ കക്ഷിയായ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ 7,00,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാക്കി തുകക്കു വേണ്ടി വീണ്ടും അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഇതാലാണ് തുക 10 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തിക്കൊണ്ട് അപ്പീല്‍ കോടതിവിധി പ്രസ്താവിച്ചത്.