Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ഒമാനില്‍ ഭീമന്‍ ഇ-മാലിന്യ സംസ്കരണ കേന്ദ്രം വരുന്നു

മസ്കത്ത്- ഗള്‍ഫിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് മാലിന്യ സംസ്കരണ കേന്ദ്രം ഉടന്‍ ഒമാനില്‍ ആരംഭിക്കും. പദ്ധതിയുടെ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കി പണികള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
സലാലയിലെ റെയ്‌സൂത്ത് വ്യാവസായിക എസ്റ്റേറ്റില്‍ എവര്‍ഗ്രീന്‍ ഗള്‍ഫ് റീസൈക്ലിംഗ് ഹബ് എന്ന പേരിലാണ് മാലിന്യസംസ്കരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഇ-വേസ്റ്റ് സംസ്കരണ കേന്ദ്രമാകും ഇത്.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്രതിവര്‍ഷം പതിനായിരം ടണ്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.

 

Latest News