അബുദാബി- യു.എ.ഇ പൗരന്‍ ചമഞ്ഞ് അറബ് വനിതക്ക് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത കേസില്‍ അറബ് പൗരന് അബുദാബി കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തും.
യുവതിയുമായി വളരെ അടുത്ത യുവാവ്, പിന്നീട് ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. സ്വകാര്യമായെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഏഴു ലക്ഷം ദിര്‍ഹം അവരുടെ അക്കൗണ്ടില്‍നിന്ന് യുവാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. ട്വിറ്ററിലൂടെ പരസ്പരം പരിചയപ്പെട്ടതാണ് ഇരുവരും. താന്‍ സമ്പന്നനായ യു.എ.ഇ പൗരനാണെന്ന് ഇയാള്‍ യുവതിയെ ധരിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ മെയിലിലൂടെ നിര്‍ബന്ധിച്ച അയപ്പിച്ചു. പിന്നീട് ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു.






