നാല് യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം; വിമാനം തിരിച്ചിറക്കി

മസ്‌കത്ത്- വിമാനത്തിനകത്തെ മര്‍ദവ്യത്യാസം കാരണം യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത് -കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ചയാണ് സംഭവം. നാലു യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വരികയും മറ്റു ചിലര്‍ക്ക് കടുത്ത ചെവിവേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇവരെ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്.  
ഐ.എക്‌സ്  350 നമ്പര്‍ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് പ്രശ്‌നമുണ്ടായത്.
മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിംഗ് 7378 വിഭാഗത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്.

 

Latest News