ജാര്‍ഖണ്ഡില്‍ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ലോഹര്‍ദാഗ- ജാര്‍ഖണ്ഡില്‍ സരസ്വതിപൂജയ്ക്കു ശേഷം നല്‍കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഹര്‍ദാഗ ജില്ലയിലാണു സംഭവം.
ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നു സിവില്‍ സര്‍ജന്‍ വിജയ് കുമാര്‍ അറിയിച്ചു. എല്ലാ കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രസാദമായ ബണ്ടി കഴിച്ച കുട്ടികള്‍ ഛര്‍ദിക്കുകയും അവശരാകുകയുമായിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 

Latest News