ഒമാനില്‍ മസ്‌കത്ത് ഉത്സവം സമാപിച്ചു, ഉഗ്രന്‍ വെടിക്കെട്ട്

മസ്‌കത്ത്- പ്രത്യേക വെടിക്കെട്ടോടെ മസ്‌കത്ത് ഫെസ്റ്റിവല്‍ കൊടിയിറങ്ങി. ശനിയാഴ്ച നഗരികള്‍ സന്ദര്‍ശിച്ചത് ആയിരക്കണക്കിന് പേരാണ്. ബര്‍ക നസീം ഗാര്‍ഡന്‍, ആമിറാത്ത് പാര്‍ക്ക്, ഒമാന്‍ ഓട്ടൊമൊബൈല്‍ അസോസിയേഷന്‍ തുടങ്ങിയ വേദികളിലായി അരങ്ങേറിയ ഫെസ്റ്റിവല്‍ പരിപാടികള്‍ വീക്ഷിക്കാനെത്തിയ സന്ദര്‍ശകരില്‍ കൂടുതല്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സുരക്ഷിത സ്ഥലങ്ങളില്‍ എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് വെടിക്കെട്ട് അരങ്ങേറിയത്.

ഒമാന്റെ പാരമ്പര്യം വിളിച്ചോതുന്ന പൈതൃക ഗ്രാമം വിദേശ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരുന്നു. കാളപ്പൂട്ട്, കാളയെ ഉപയോഗിച്ച് തോട്ടം നനക്കല്‍, കഴുത സഞ്ചാരം, പരമ്പരാഗത നൃത്തങ്ങള്‍, ഒട്ടക യാത്ര മനസ് നിറക്കുന്ന നിരവധി കാഴ്ചകളാണ് ആമിറാത്ത് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരുന്നത്.

 

Latest News