റിയാദിൽ സ്‌കൂളിൽ വെടിവെപ്പ്: രണ്ടു പേർ കൊല്ലപ്പെട്ടു

റിയാദ് - ഉത്തര റിയാദിലെ സ്വകാര്യ സ്‌കൂളിൽ മുൻ അധ്യാപകൻ നടത്തിയ വെടിവെപ്പിൽ ഹെഡ്മാസ്റ്ററും അധ്യാപകനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂൾ ഹെഡ്മാസ്റ്ററായ ഫലസ്തീനിയും സൗദി അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ബംഗാളി തൊഴിലാളിക്ക് പരിക്കേറ്റു. സ്‌കൂളിൽ നിന്ന് നേരത്തെ പിരിച്ചുവിട്ട ഇറാഖി അധ്യാപകനാണ് വെടിവെപ്പ് നടത്തിയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. മുൻ ജീവനക്കാരനാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് കിംഗ്ഡം ഹോൾഡിംഗ് സി.ഇ.ഒയും കിംഗ്ഡം സ്‌കൂൾ ചെയർമാനുമായ ത്വലാൽ അൽമൈമാൻ പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്നും ക്രിമിനൽ കേസ് മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോൾഡിംഗ്‌സ് ആണ് ഉത്തര റിയാദിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഉടമകൾ.
 

Latest News