റിയോ ഡി ജനിറോ- ബ്രസീലിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബായ ഫ്‌ളെമിംഗോയിലെ ഡോര്‍മിറ്ററിയിലുണ്ടായ അഗ്നിബാധയില്‍ ആറു യുവതാരങ്ങള്‍ ഉള്‍പ്പെടെ പത്തു പേര്‍ വെന്തുമരിച്ചു. ക്ലബിന്റെ പരിശീനല കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. 14-നും 16-നും ഇടയില്‍ പ്രായമുള്ള കളിക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. രണ്ടു മാസം മുമ്പാണ് അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നീന്യോ ദോ ഉരുബു എന്ന ഈ പരീശീലന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ കൗമാര താരങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. അഗ്നിബാധയുണ്ടാകുമ്പോള്‍ കൗമാര താരങ്ങള്‍ ഇവിടെ ഉറങ്ങുകയായിരുന്നു. കെട്ടിടത്തിനു സമീപത്തുള്ള മരങ്ങളും കരിഞ്ഞിട്ടുണ്ട്. മരിച്ച നാലു പേര്‍ ക്ലബ് ജീവനക്കാരനാണ്. സംഭവത്തില്‍ മന്ന് കൗമാര താരങ്ങള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തീപ്പിടിത്തത്തിനു കാരണം വ്യക്തമല്ല. പ്രാദേശിക സമയം പുലര്‍ച്ചെ 5.10-നാണ് തീ ആളിപ്പടര്‍ന്നത്. രണ്ടര മണിക്കൂറെടുത്താണ് നിയനന്ത്രണ വിധേയമാക്കിയത്.
ബ്രസീലിലെ ഏറ്റവും വലുതും ലോക പ്രശസ്തവുമായ ക്ലബാണ് ഫ്‌ളെമിംഗോ. ബ്രസീലിലെ സീരി എ-യില്‍ രണ്ടാം സ്ഥാനക്കാരാണിപ്പോള്‍. ലോകോത്തര താരങ്ങളായ റോണാള്‍ഡിഞ്ഞോ, ബെബിറ്റോ, റൊമാരിയോ എന്നിവര്‍ വളര്‍ന്നത് ഈ ക്ലബിലൂടെയാണ്.
ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ അടക്കം നിരവധി ബ്രസീലിയന്‍ താരങ്ങള്‍ ദുരന്തത്തില്‍ ഖേദം പ്രകടിപ്പിച്ചു.
— Flamengo (@Flamengo) February 8, 2019






