ആലപ്പുഴ സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചു

ഷാര്‍ജ- ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി ഗോപകുമാര്‍ (32) കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് ചാടി മരിച്ച നിലയില്‍. മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന  ആണ് മരിച്ചത്.

ഷാര്‍ജ അല്‍ മജര്‍റ ഏരിയയിലെ ഖാന്‍സാഹിബ് കെട്ടിടത്തിലാണ് സംഭവം. താഴെ പതിച്ചയുടനെ മരണം സംഭവിച്ചു. ഏഴാം നിലയില്‍ കെട്ടിട കാവല്‍ക്കാരനോടൊപ്പമായിരുന്നു ഗോപകുമാര്‍ താമസിച്ചിരുന്നത്.  വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹമാണ് കണ്ടത്. ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. കെട്ടിട കാവല്‍ക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും 3 വയസുള്ള മകളുമുണ്ട്.

 

Latest News