കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും എമിറേറ്റ്‌സ് നിരക്ക് കുറച്ചു; ഇളവ് മേയ് 31 വരെ

ദുബായ്-യു.എ.ഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് എമിറേറ്റ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ബിസിനസ്, ഇക്കണോമി ക്ലാസുകളില്‍ ഇളവുണ്ട്.
കൊച്ചിയിലേക്ക് 795 ദിര്‍ഹവും  തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ്  ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ് അടുത്ത 12 ദിവസത്തേക്ക് കൂടി ലഭിക്കും. മേയ് 31 വരെയാണ് ഈ ടിക്കറ്റില്‍ യാത്രചെയ്യാനുള്ള കാലാവധി .
മുംബൈ - 825 ദിര്‍ഹം, ദല്‍ഹി - 825 ദിര്‍ഹം, ചെന്നൈ - 855 ദിര്‍ഹം, ഹൈദരാബാദ് - 935 ദിര്‍ഹം, ബംഗളൂരു - 875 ദിര്‍ഹം, അഹമ്മദാബാദ് - 975 ദിര്‍ഹം, കൊല്‍ക്കത്ത -1305 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള നിരക്ക്. ബാങ്കോക്ക്, ന്യൂയോര്‍ക്ക്, ഇസ്ലമാബാദ്, ആതന്‍സ്, മനില, സിങ്കപ്പൂര്‍, റോം, പാരീസ്, വെനീസ്, ഫുകറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News