പ്രിയയും റോഷനും ലിപ് ലോക്കില്‍; തരംഗമായി 'അഡാറ് ലവ്' തമിഴ് ടീസര്‍ -Video

മാണിക്യ മലരായ പൂവി എന്ന പഴയൊരു മാപ്പിളപ്പാട്ടിന്റെ പുനരവതരണത്തിലൂടെയും പുതുമുഖ നായിക പ്രിയ വാരിയറുടെ കണ്ണിറുക്കലിലൂടെയും പ്രശസ്തി നേടിയ ഒരു അഡാറ് ലവ് എന്ന പുതിയ ചിത്രത്തിന്റെ തമിഴ് ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്ത ദിവസം തന്നെ വന്‍ ഹിറ്റായി. കണ്ണിറുക്കലിനു ശേഷം പ്രിയയുടെ ലിപ് ലോക്ക് രംഗമാണ് ടീസറിനെ വൈറലാക്കിയത്. ആദ്യ ദിവസം തന്നെ 1.15 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നായകന്‍ റോഷനും പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് മാത്രമാണ് ടീസറിന്റെ ഹൈലൈറ്റ്. കൂടുതല്‍ പേര്‍ കണ്ടെങ്കിലും ഈ രംഗം അധികമാര്‍ക്കും ഇഷ്ടമായില്ലെന്നാണ് യുട്യൂബിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 5400 പേര്‍ ലൈക്ക് അടിച്ചപ്പോള്‍ 9000 പേരാണ് ഡിസ്‌ലൈക്ക് അടിച്ചത്.

പ്രിയയുടെ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധനേടിയ അഡാറ് ലവ് മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രണയദിനമായ ഫെബ്രുവരി 14-നാണ് ഒരുമിച്ച് റിലീസ് ചെയ്യുന്നത്. പുതുമുഖങ്ങളാണ് കഥാപാത്രങ്ങളില്‍ എല്ലാവരും.
 

Latest News