തായിഫ്- മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് ഫ് ളാറ്റിൽ അഗ്നിബാധ. തായിഫ് ഫൈസലിയ ഡിസ്ട്രിക്ടിൽ മൂന്നുനില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫ്ളാ റ്റിലെ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് അധികൃതർ നടത്തിയ പരിശോധനയിൽ വൈദ്യുതിയുമായി ബന്ധിപ്പിച്ച് ചാർജിലിട്ട മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അഗ്നിബാധക്ക് കാരണമെന്ന് വ്യക്തമായതായി തായിഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസിർ അൽശരീഫ് പറഞ്ഞു. വ്യാജ ചാർജറുകളും ബാറ്ററികളും ഗുണമേന്മ കുറഞ്ഞ വൈദ്യുതി എക്സ്റ്റൻഷൻ കേബിളുകളും ഉപയോഗിക്കരുതെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.






