സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരാകണം

ആലപ്പുഴ- സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മാര്‍ച്ച് 29 ന് മന്ത്രി കോടതിയില്‍ ഹാജരാകണം.
വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ജി.സുധാകരന്‍ സഹകരണ മന്ത്രിയായിരിക്കെയാണ് സംഭവം. പാര്‍ട്ടിയുമായി പിണങ്ങിയ ഇവരെ മന്ത്രി ആക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.
മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ യുവതി നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി ഹരജിയുമായി കോടതിയെ സമീപിച്ചത്.

 

 

Latest News